ഉയരെ

തോറ്റത് ഞാനോ നീയോ അല്ല, നമ്മളാണ് എന്ന തിരിച്ചറിവ് എന്നെ വീർപ്പുമുട്ടിക്കുന്നു…. ഇരുണ്ട മുറിയിലെ നിനക്കിഷ്ടമുള്ള ആ ബുക്കിനുള്ളിലെ മയിൽ‌പീലി പ്രസവിച്ചോ എന്ന് എന്നത്തേയും പോലെ നാളെയും ഞാൻ തുറന്നു നോക്കും….. ഒടുവിൽ ഓർമകളും പേറി ആ ചാരുകസേരയിൽ മലർന്നു അങ്ങനെ… പുലരും വരെ കിനാവ് കാണും

Advertisements

ഞാൻ

ഒരാളുടെ കടലുറങ്ങുന്ന കൺപീലികൾക്കു താഴെയാണ് നിങ്ങൾ വായിക്കുന്ന ഈ ഓരോ സ്റ്റാറ്റസും ഞാൻ അടയാളപ്പെടുത്തി
വെക്കുന്നത്.!♥️😊

കാത്തിരിപ്പു

അങ്ങകലെ എവിടേയോ എനിക്ക് വേണ്ടി ആരോ ആ ചാരുകസേരയിൽ ഇരുന്നു മഞ്ഞു കൊള്ളുന്നുണ്ടാവണം…. മനസ്സിൽ ആഴ്ന്നിറങ്ങിയ സ്നേഹത്തിന്റെ വേരുകളുമായി.. ഓരോ തിരകളും എണ്ണി…

കാക്കപുള്ളി

ഏതോ കഥയിലെ ഏതോ ഒരു പെണ്ണല്ല അവൾ..
സ്ട്രോബറി ചുണ്ടുകളുള്ള സലീനയെ പോലെ, പേരക്കയുടെ ഗന്ധമുള്ള പാറുവിനെ പോലെ,
നിലാവ് പെയ്യുമ്പോൾ മുടിയഴിച്ചിട്ടിരുന്ന് ഭൂതകാലത്തെ സ്വപ്നം കാണുന്ന അരുന്ധതിയെ പോലെ, അങ്ങനെ അങ്ങനെ ആനേകായിരം പെൺ മനസ്സുകളുടെ ഒരൊറ്റ ഉടലായിരുന്നു അവൾ….
എന്റെ ഭാഷയിൽ പറഞ്ഞാൽ ചുണ്ടിനു താഴെ കുഞ്ഞു കാക്കപുള്ളി മരമുള്ള വിഷാദിനി.

നീലാംബരി

എന്നത്തേയും പോലെ ഇന്നും പകലുറക്കത്തിൽ കൈവെള്ളയിൽ ചുംബിച്ചു കടന്നു പോയിരുന്നു… ഞാവൽ കണ്ണുകൾക്ക് കാവൽ നിൽക്കുന്ന വില്ലു പോലെ വളഞ്ഞ പുരികങ്ങൾ ഉള്ള നീ എന്ന തോന്നൽ.!