അല്ലേ 

ഒരു കാലത്ത് നമ്മുടെ എല്ലാമായിരുന്ന ഒരാൾ കാലങ്ങൾക്ക് ശേഷം മറ്റൊരാളുടെ  എല്ലാം പങ്കിട്ടിരിക്കുമ്പോൾ അവരുടെ മുന്നിൽ നമ്മളെത്തി പെടുമ്പോഴുള്ള അവസ്ഥ ഒന്നാലിച്ചു നോക്കൂ..

നമ്മൾ കൈമാറിയിരുന്ന പ്രണയം…

നമ്മൾ കൈമാറിയിരുന്ന ചുംബനങ്ങൾ…

നമ്മൾ പരസ്പരം  കൈമാറിയിരുന്ന കരുതലുകൾ, ആലിംഗനങ്ങൾ, പൊട്ടിച്ചിരികൾ, സങ്കടങ്ങൾ, പൊട്ടിത്തെറികൾ, ചേർന്നിരുന്ന് പറഞ്ഞിരുന്ന കഥകൾ, അവന്റെ ചെവിയിൽ മാത്രം ചൊല്ലി കൊടുത്തിരുന്ന കവിതകൾ, ഏറ്റവും സ്നേഹത്തോടെ കൈമാറ്റം ചെയ്തിരുന്ന പുസ്തകങ്ങൾ, ഒന്നിച്ചൊഴുകിയിരുന്ന വിയർപ്പു തുള്ളികൾ, ഉപ്പു രസങ്ങൾ, കിതപ്പുകൾ…. അങ്ങനെയങ്ങനെ എന്തൊക്കെയോ….

മനുഷ്യനായത് കൊണ്ടും എന്തും മറക്കാൻ കഴിയുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും ചിലപ്പോൾ രണ്ട് വഴികളിലേക്ക് ഗതി മാറി ഒഴുകി പോയവർ എന്തിരുന്നാലും ഒരപ്രതീക്ഷമായ കണ്ടു മുട്ടലിൽ എല്ലാം ഓർത്തെടുക്കുന്നുണ്ടാവില്ലേ… ഓർത്തെടുക്കാതിരിക്കുന്നതെങ്ങനേയാണ് ….മറവിയെന്ന മഹാ വ്യാധിയുടെ കൂടെ ഓർമ്മകളെന്ന പുളിച്ചു തികട്ടലുകളും ഓരോ  മനുഷ്യനും  ഉണ്ടല്ലോ… 

ആരും ആർക്കും സ്വന്തമല്ലെന്നും, വെറും തോന്നലുകളാണെന്നും കാലം എത്ര തവണ പഠിപ്പിച്ചാലും നമ്മൾ പഠിക്കില്ല. ഒരു കാലത്ത് എന്റെ മാത്രമായിരുന്നില്ലേ എന്ന് സ്വന്തം മനസ്സോട് ഇങ്ങനെ പറഞ്ഞോണ്ടിരിക്കും.. വെറുതേ മനസ്സിനെ ഒന്നാശ്വസിപ്പിക്കേണ്ടതുണ്ടല്ലോ അല്ലേ…

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s